ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറക്കിയതിനു പിന്നാലെ മാര്‍ക്കോണി മത്തായി ടീം ചിത്രത്തിലെ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. എന്നാ പറയാനാ… എന്നു പേരിട്ടിരിക്കുന്ന ഗാനം ഫണ്‍ ട്രാക്കിലുള്ള പാര്‍ട്ടി മൂഡിലുളളതാണ്. എം ജയചന്ദ്രന് സംഗീതമൊരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് അനില്‍ പനച്ചൂരാനാണ്. അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.
മാര്‍ക്കോണി മത്തായി സംവിധാനം ചെയ്തിരിക്കുന്നത് സനില്‍ കളത്തില്‍ ആണ്. രജീഷ് മിഥിലയുമായി ചേര്‍ന്ന് സംവിധായകന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് താരം വിജയ് സേതുപതി മലയാളത്തിലേക്കെത്തുകയാണ് ഈ ചിത്രത്തിലൂടെ. ആത്മിയ ആണ് നായികയായെത്തുന്നത്. ജയറാം മത്തായി എന്ന എക്സ് മിള്ട്രിക്കാരനാണ്. അദ്ദേഹം ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നു. മത്തായിയുടെ അതേ ബാങ്കില്‍ ജോലി ചെയ്യുന്ന അന്നയുമായുള്ള പ്രണയമാണ് സിനിമ പറയുന്നത്.
വിജയ് സേതുപതി അദ്ദേഹമായി തന്നെയാണ് സിനിമയിലെത്തുന്നത്. അതിഥി വേഷമെന്നതിലുപരി കഥയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് സാജന് കളത്തില്‍ – സിനിമാറ്റോഗ്രാഫര്‍, എം ജയചന്ദ്രന് കമ്പോസര്‍ ,ഷമീര്‍ മുഹമ്മദ് എഡിറ്റര്‍ എന്നിവരാണ്.
മാര്‍ക്കോണി മത്തായിയിലൂടെ സത്യം ഓഡിയോസ് നിര്മ്മാണരംഗത്തേക്കെത്തുന്നു.