അനുരാ​ഗ കരിക്കിൻ വെള്ളമെന്ന ഒറ്റ ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് രജീഷാ വിജയൻ.

നടിയുടെ പുത്തൻ ചിത്രമാണ് ജൂൺ. രജീഷ പുതിയൊരു ​ഗെററപ്പിലാണ് ചിത്രത്തിലെത്തുന്നത്. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തത്. അമൃതസുരേഷ് ആലപിച്ച മിന്നി മിന്നി എന്ന ​ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം അഹമദ് കബീറാണ് സംവിധാനം ചെയ്തിരിക്കുന്നത്..അഴകാർന്ന നീണ്ട മുടിയുള്ള രജീഷ ചിത്രത്തിനായി മുടി മുറിക്കുകയും മാസങ്ങളെടുത്ത് തടി 9 കിലോയോളം കുറക്കുകയും ചെയ്തതായി വാർത്തകളുണ്ടായിരുന്നു.

തിരക്കഥ കേട്ടപ്പോഴേ ഒരുപാടിഷ്ട്ടപ്പെട്ട ചിത്രമാണിതെന്നും താരം പറഞ്ഞു. പതിനേഴ് വയസു മുതൽ 25 വയസുവരെയുള്ളതാണ് കഥാപാത്രം , അതിനാൽ തന്നെ ഏറെ അനുയോജ്യമായി തോന്നിയത് രജീഷയെ ആണെന്നും വിജയ് ബാബു പറ‍ഞ്ഞിരുന്നു.

Published by eparu

Prajitha, freelance writer