Categories
Film News

കപ്പേള തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കി അല വൈകുണ്ഠപുരം, ജെഴ്‌സി അണിയറക്കാര്‍

നെറ്റ് ഫ്‌ലിക്‌സ് കപ്പേള അടുത്തിടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മലയാളികളല്ലാത്ത പ്രേക്ഷകരില്‍ നിന്നും ചിത്രം നല്ല അഭിപ്രായം നേടി. മികച്ച മറ്റു മലയാളസിനിമകള്‍ പോലെ തന്നെ കപ്പേളയും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ അല വൈകുണ്ഠപുരം ലോ, ജെഴ്‌സി എന്നിവ ഇവരുടേതായിരുന്നു. അയ്യപ്പനും കോശിയും, പ്രേമം എന്നിവയുടേയും റീമേക്ക് അവകാശം സ്വന്തമാക്കിയത് ഈ ബാനറായിരുന്നു.

കപ്പേള നിര്‍മ്മാതാവ് വിഷ്ണു വേണു ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Announcing a happy news! Kappela is to be remade in telugu by Sithara Entertainments (Producers of Allu Arjun's Ala…

Posted by Kappela on Friday, July 3, 2020

കപ്പേള സംവിധാനം ചെയ്തിരിക്കുന്ന നടന്‍ മുഹമ്മദ് മുസ്തഫയാണ്. നിഖില്‍ വഹിദ്, സുധാസ് എന്നിവര്‍ക്കൊപ്പം മുസ്തഫ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുമെത്തുന്ന ഒരു യുവതി പ്രത്യേക സാഹചര്യത്തിലകപ്പെടുന്നതും മറ്റുമാണ്.