Categories
Film News

സിരിക്കി കാപ്പാനില്‍ നിന്നും പുതിയ പ്രൊമോ വീഡിയോ

കാപ്പാന്‍ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗത്ത് ഇന്ത്യയിലെ രണ്ട് പ്രമുഖ താരങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. മോഹന്‍ലാലും സൂര്യയും. അണിയറക്കാര്‍ ചിത്രത്തിന്റെ പ്രൊമോ ക്ലിപ്പുകള്‍ റിലീസ് ചെയ്യുകയാണിപ്പോള്‍. സിരിക്കി എന്ന ഗാനത്തിന്റെ ചെറിയ പ്രൊമോ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. സെന്തില്‍ ഗണേഷ്. രമണി അമ്മാള്‍ എന്നിവര്‍ ആലപിച്ച ഒരു ഡാന്‍സ് നമ്പറാണീ ഗാനം. ഹാരിസ് ജയരാജ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നു. വിഷ്വലുകള്‍ നിരവധി ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ്.

ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്. മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് സിനിമയിലെത്തുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് പേര്. സൂര്യ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയിലുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഓഫീസറാണ്. ആര്യ, സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.

കാപ്പാന്‍ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. തമിഴ് കൂടാതെ തെലുഗിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സെപ്തംബര്‍ 20ന് രണ്ട് വെര്‍ഷനുകളുമെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.