സിജു വിൽസൺ നായകനാകുന്ന ഇന്നുമുതൽ ടീസർ റിലീസ് ചെയ്തു. രജീഷ് മിഥില സംവിധാനം ചെയ്യുന്നു. 1.33 മിനിറ്റ് ദൈർഘ്യമുള്ള ടീസർ വ്യത്യസ്തമാണ്.
ഉദയ് ചന്ദ്ര, സ്മ്രിതി സുഗതൻ, ഗോകുലൻ ഇന്ദ്രൻസ്, നവാസ് വള്ളിക്കുന്ന്, കോട്ടയം രമേഷ്, ലെജി ജോസഫ്, അനിൽ പെരുമ്പലം, ദിലീപ് ലോക്റെ, ഹരി ജോ, അലക്സ് പാറപ്പുറം, കൗശിക് മേനോൻ, ജോഫി തരകൻ, ഉത്തര, മാസ്റ്റർ അചുൻ, മോഹനൻ പനവള്ളി എന്നിവരും സിനിമ യിലുണ്ട്.
രാജേഷ് മിഥില മുമ്പ് ജയസൂര്യയ്ക്കൊപ്പം ലാൽ ബഹാദൂർ ശാസ്ത്രി, വാരിക്കുഴിയിലെ കൊലപാതകം, അമിത് ചക്കാലക്കൽ എന്നിവ ചെയ്തിട്ടുണ്ട്. പുതിയ സിനിമ ഇന്ന് മുതൽ മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവർക്കൊപ്പം ദ ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് ബാനറിൽ നിർമ്മാണത്തിലും പങ്കാളിയാണ് സംവിധായകൻ.
എൽദോ ഐസക് ഡിഒപി, സംഗീതം മെജോ ജോസഫ്, എഡിറ്റർ ജംസീൽ ഇബ്രാഹിം, പ്രൊഡക്ഷൻ ഡിസൈനർ ഷംജിത് രവി, മേക്കപ്പ് ആർട്ടിസ്റ്റ് സിനൂപ് രാജ്, കോസ്റ്റ്യൂമർ ആൻ സരിക , സൗണ്ട് ഡിസൈനർ നിഖിൽ സെബാസ്റ്റ്യൻ , റെബിഷ് കെ ആർ എന്നിവരാണ് അണിയറയിൽ.