സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമ വരയന്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ അവരുടെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ഡാനി കാപുചിന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജിജോ ജോസഫ് ആണ്. പ്രേമചന്ദ്രന് എജി സത്യം സിനിമാസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജയറാം വിജയ് സേതുപതി കൂട്ടുകെട്ടിന്റെ മാര്‍ക്കോണി മത്തായി ആയിരുന്നു ബാനറിന്റെ ആദ്യ സിനിമ.
വരയന്‍ ചിത്രീകരണം ഔദ്യോഗികമായി ഡിസംബറില്‍ ആരംഭിച്ചിരുന്നു. എന്റര്ടെയ്നര് സിനിമയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിയോണ ലിഷോയ്, നായികയായെത്തുന്നു. മണിയന് പിള്ള രാജു, വിജയരാഘവന്, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, അരിസ്റ്റോ സുരേഷ്, ആടിനാട് ശശി, ബൈജു എഴുപുന്ന എന്നിവരും സഹതാരങ്ങളായെത്തുന്നു.
അണിയറയില്‍ രജീഷ് രാമന് സിനിമാറ്റോഗ്രാഫര്‍, ജോണ്‍കുട്ടി എഡിറ്റര്‍, സംഗീതം പ്രകാശ് അലക്സ് എന്നിവരാണ്. ബി കെ ഹരിനാരായണന് ഗാനങ്ങള്‍ രചിക്കുന്നു. സംഘട്ടനം ആല്വിന് അലക്സ്, ആര്‍ട്ട് ഡയറക്ടര്‍ നാഥന് മണ്ണൂര്‍, ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന സുജിത് എന്നിവരാണ് അണിയറയിലെ മറ്റുള്ളവര്‍.