നടനും സംവിധായകനുമായ സിദാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ജിന്ന് ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന് ്തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചു. സൗബിന് ഷഹീര്‍, തരംഗം ഫെയിം ശാന്തി ബാലചന്ദ്രന്, എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. രാജേഷ് ഗോപിനാഥന് തിരക്കഥ എഴുതുന്നു. ദുല്‍ഖര്‍ സല്മാന് ചിത്രം കലി തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു.
ഫാമിലി ഡ്രാമയും സസ്പെന്‍സ് എലമെന്റ്സും കൂടിയതാണ് സിനിമ. സൗബിന്, ശാന്തി എന്നിവരുടെ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് കഥ പറയുന്നത്. ലിയോണ ലിഷോയ്, മായാനദി, ഇഷ്ഖ്, അന്വേഷണം എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ഷറഫുദ്ദീന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
ഗിരീഷ് ഗംഗാധരന് സിനിമാറ്റോഗ്രാഫര്‍, സംഗീതം പ്രശാന്ത് പിള്ള, ഭവന് ശ്രീകുമാര്‍ എഡിറ്റര്‍ എന്നിവരാണ് അണിയറയില്‍. ഡി 14 എന്റര്ടെയ്ന്മെന്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.