Categories
Film News

സിദാര്‍ത്ഥന്‍ എന്ന ഞാന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നിമിഷ സജയന്‍ റിലീസ് ചെയ്തു

സിദാര്‍ത്ഥന്‍ എന്ന ഞാന്‍ , തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ രണ്ട് താരങ്ങള്‍ – സംവിധായകന്‍ ദിലീഷ് പോത്തനും നടന്‍ സിബി തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമ.

അടുത്തിടെ നിമിഷ സജയന്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ദിലീഷിനും സിബിയ്ക്കും ബെസ്റ്റ് വിഷസ് നേര്‍ന്നുകൊണ്ട് താരം പോസ്റ്റര്‍ റിലീസ് ചെയ്തത്. ആശാപ്രഭ സംവിധാനം ചെയ്യുന്ന സിനിമയാണ് സിദാര്‍ത്ഥന്‍ എന്ന ഞാന്‍. ഇന്ദ്രന്‍സ്, അതുല്യ പ്രമോദ്, കലാഭവന്‍ ഹനീഫ, രുദ്ര അരുണ്‍, എന്നിവരും സിനിമയിലുണ്ട്.

നന്ദകുമാര്‍ കാവില്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.