Categories
Film News

സിബി മലയിൽ- രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെ പുതിയ സിനിമ ആസിഫ് അലി നായകനാകുന്ന സിനിമ അടുത്ത മാസമെത്തും

ഈ മാസം തുടക്കത്തിൽ സമ്മർ ഇൻ ബത്ലഹേം ഇരുപത്തിരണ്ടാം വാർഷികത്തിൽ സിബി മലയിൽ രഞ്ജിത് കൂട്ടുകെട്ട് പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. സിബി മലയിൽ സംവിധാനം ചെയ്യുന്ന സിനിമയിൽ ആസിഫ് അലി നായകനായെത്തുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ രഞ്ജിത്ത് നിർമ്മിക്കുന്നു.

സിബി മലയിൽ , ആസിഫ് അലി കൂട്ടുകെട്ട് മുമ്പ് അപൂർവ്വരാഗം, വയലിൻ, ഉന്നം തുടങ്ങിയ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. പുതിയ റിപ്പോർട്ടുകളനുസരിച്ച് ഇവരുടെ പുതിയ സിനിമ സിനിമ ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ്. കോഴിക്കോട് ആണ് പ്രധാന ലൊക്കേഷൻ. കോവിഡ് സുരക്ഷ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാവും ചിത്രീകരണം.

ആസിഫ് അലിയുടെ നിരവധി ചിത്രങ്ങൾ അണിയറയിൽ തയ്യാറാവുന്നുണ്ട്. രാജീവ് രവി ചിത്രം പോലീസ് ത്രില്ലർ കുറ്റവും ശിക്ഷയും ചിത്രീകരണത്തിലായിരുന്നു ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ. എല്ലാം ശരിയാകും – ജിത്തു ജോസഫ്, തട്ടും വെള്ളാട്ടം – മൃദുൽ നായർ, മഹേഷും മാരുതിയും – സേതു എന്നിവയാണ് മറ്റു സിനിമകൾ. രഞ്ജിത് സിനിമ, നിശാന്ത് സാട്ടു സിനിമ, എം പത്മകുമാര്‍ സിനിമ എന്നിവയുമുണ്ട്.

ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോ ആണ് ആസിഫ് അലിയുടെ അടുത്ത റിലീസ്.