മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി റിലീസിനൊരുങ്ങുകയാണ്. അദ്ദേഹത്തിന്റെ ചരിത്രസിനിമ മാമാങ്കം ഡിസംബര്‍ 12ന് റിലീസ് ചെയ്യുകയാണ്. മാസ് എന്റര്ടെയ്നര് സിനിമ ഷൈലോക് റിലീസ് അടുത്ത മാസം തീരുമാനിച്ചിരിക്കുകയാണ്. ഷൈലോക് ടീസര്‍ മാമാങ്കം സിനിമയ്ക്കൊപ്പമെത്തും എന്നതാണ് പുതിയ വാര്‍ത്തകള്‍, 1.27മിനിറ്റ് ദൈര്‍ഘ്യം വരുന്ന ടീസര്‍ മാമാങ്കം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷൈലോക് മുമ്പ് ഡിസംബര്‍ 20ന് റിലീസ് ചെയ്യുമെന്നാണറിയിച്ചിരുന്നത്. എന്നാല്‍ മാമാങ്കം റിലീസ് മാറ്റിവച്ചതിനാല്‍, മമ്മൂക്കയുടെ രണ്ട് ചിത്രങ്ങള്‍ 8ദിവസത്തെ ഇടവേളയില്‍ റിലീസ് ചെയ്യുന്നതൊഴിവാക്കാനായി ഷൈലോക് റിലീസ് ജനുവരി 23ലേക്ക് മാറ്റുകയായിരുന്നു.
ഷൈലോക് സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഒരു മാസ് എന്റര്ടെയ്നര് ആയിരിക്കും. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴ് വേര്‍ഷന്‍ കുബേരന് എന്ന് പേരിട്ടിരിക്കുന്നു. പ്രശസ്ത തമിഴ് നടന് രാജ് കിരണ്‍ മലയാളത്തിലേക്ക് ആദ്യമായെത്തുന്ന സിനിമയാണിത്. തമിഴ് വെര്ഷന് സംഭാഷണങ്ങളൊരുക്കിയിരിക്കുന്നത് രാജ് കിരണ്‍ ആണ്.
മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു, അര്ജ്ജുന് നന്ദകുമാര്‍, ഹരീഷ് കണാരന് എന്നിവരും സഹതാരങ്ങളായെത്തുന്നു. ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് സിനിമ നിര്‍മ്മിക്കുന്നു.