Categories
Film News

ഷൈലോക് ടീസര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഷൈലോക്. ഡിസംബര്‍ 19ന് വൈകീട്ട് 7മണിക്ക് ടീസര്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. 1.27മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മമ്മൂട്ടിയുടെ പുതിയ റിലീസ് ചിത്രം മാമാങ്കത്തൊടൊപ്പം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഷൈലോക് സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ് ആണ്. മാസ്റ്റര്‍ പീസ്, രാജാധിരാജ സംവിധായകന്‍. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സമ്പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ സിനിമയാണിത്. തമിഴ് മലയാളം ദ്വിഭാഷ ചിത്രമായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. തമിഴ് വെര്‍ഷന് കുബേരന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രശസ്ത തമിഴ് താരം രാജ് കിരണ്‍ ഈ സിനിമയിലൂടെ മലയാളത്തിലേക്കെത്തുകയാണ്. തമിഴ് വെര്‍ഷന്‍ സംഭാഷണമൊരുക്കിയിരിക്കുന്നതും അദ്ദേഹമാണ്.

മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു, അര്‍ജ്ജുന്‍ നന്ദകുമാര്‍, ഹരീഷ് കണാരന്‍, എന്നിവരും സഹതാരങ്ങളായെത്തുന്നു. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയന്‍മെന്റ്‌സ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. മാമാങ്കം റിലീസ് മാറ്റി വച്ചതുകാരണം റിലീസ് തീയ്യതി ജനുവരി 23ലേക്ക് മാറ്റുകയാണുണ്ടായത്.