ഫാന്‍സിന് പുതുവത്സരസമ്മാനമായി മമ്മൂട്ടിയുടെ പുതിയ സിനിമ ഷൈലോക് ടീം പുതിയ ടീസര്‍ റിലീസ് ചെയ്തു. അജയ് വാസുദേവ് ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലാണെത്തുന്നത്.
നവാഗതരായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് ടീമിന്റേതാണ് മാസ് എന്റര്ടെയ്നര് സിനിമയുടെ തിരക്കഥ. തമിഴിലും മലയാളത്തിലൂമായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമിഴ് വെര്ഷന് കുബേരന് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രശസ്ത തമിഴ് താരം രാജ് കിരണ്‍ മലയാളത്തിലേക്കെത്തുകയാണ് സിനിമയിലൂടെ. തമിഴ് ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നതും ഇദ്ദേഹമാണ്.
മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അന്സണ് പോള്‍, അര്‍ത്ഥന ബിനു, ജോണ്‍ വിജയ്, അര്ജ്ജുന് നന്ദകുമാര്‍, ഹരീഷ് കണാരന് എന്നിവരുമെത്തുന്നു. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ് ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ ജനുവരി 23ന് തിയേറ്ററുകളിലേക്കെത്തുകയാണ്.