മമ്മൂട്ടിയുടെ അടുത്ത ചിത്രം അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക് ആണ്. അടുത്ത മാസം ക്രിസ്തുമസ് സീസണില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കുെ അണിയറക്കാര്‍ പ്രൊമോഷന്‍ പരിപാടികള്‍ തുടങ്ങിയിരിക്കുകയാണ്. പ്രൊമോഷന് തുടക്കമിട്ടുകൊണ്ട് നവംബര്‍ 9ന് വൈകീട്ട് 7മണിക്ക് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കും.

ഷൈലോക് തമിഴിലും മലയാളത്തിലുമായി ദ്വിഭാഷ ചിത്രമായാണ് ഒരുക്കുന്നത്. തമിഴില്‍ കുബേരന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

മമ്മൂട്ടി ഒരു പലിശക്കാരനായാണ് ചിത്രത്തിലെത്തുന്നത്. ഒരു നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം. പ്രശസ്ത തമിഴ് നടന്‍ രാജ് കിരണ്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുന്നു. തമിഴ് വെര്‍ഷന് സംഭാഷണമൊരുക്കിയിരിക്കുന്നതും അ്‌ദ്ദേഹമാണ്. മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു, അര്‍ജ്ജുന്‍ നന്ദകുമാര്‍, ഹരീഷ് കണാരന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer