Categories
Film News

ഷൈലോക്കിന് ശേഷം അജയ് വാസുദേവിന്‍റെ സിനിമയിൽ ആസിഫ് അലി

ഷൈലോക് സൂപ്പർഹിറ്റ് വിജയത്തിന് ശേഷം, സംവിധായകൻ അജയ് വാസുദേവ് ആസിഫ് അലിക്കൊപ്പം ചേരുന്നു. നാലാം തൂൺ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ലോഞ്ചിംഗ് ഇവന്‍റ് കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്നു. ടൊവിനോ തോമസ്, ജോഷി, ജോബി ജോർജ്ജ്, ജിസ് ജോയ്, ശ്രീകണ്ഠൻ നായർ എന്നിവർ ചടങ്ങിനെത്തി. ഗോകുലം ഗോപാലൻ , ശ്രീഗോകുലം മൂവീസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

നാലാം തൂൺ , അജയ് വാസുദേവിന്‍റെ നാലാമത്തെ സിനിമയാണ്. അദ്ദേഹത്തിന്‍റെ മുൻസിനിമകൾ – രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക് എന്നിവയിലെല്ലാം മമ്മൂട്ടി ആയിരുന്നു നായകൻ. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പുതിയ സിനിമയിൽ പ്രധാനകഥാപാത്രങ്ങളാകുന്നത്. എസ് സുരേഷ് ബാബു തിരക്കഥ ഒരുക്കുന്നു.

നാലാം തൂണിൽ, അജയ് വാസുദേവ് ഷൈലോകിലെ അണിയറക്കാരെ തന്നെ നിലനിർത്തിയിരിക്കുന്നു. സംഗീതം ഗോപി സുന്ദർ, സിനിമാറ്റോഗ്രാഫർ രണദീവ്, എഡിറ്റർ റിയാസ് കെ ബാദർ എന്നിവർ. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്നാണറിയുന്നത്.