Categories
Film News

മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ; ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ തവളയെന്ന പ്രതീകാത്മക കഥാപാത്രമായി സലിം കുമാറും

നവാഗത സംവിധായകനായ വിജിത് നമ്പ്യാർ ചിത്രം  മുന്തിരി മൊഞ്ചന്റെ ചിത്രീകരണം പൂർത്തിയായി. യുവ താരങ്ങളായ മനേഷ് കൃഷ്ണൻ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായിഒരുക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ, റൊമാന്റിക് , കോമ‍ഡി ചിത്രമാണ് .
എല്ലാവരുടെയും ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ചില സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് ചിത്രത്തിൽ . ചിത്രത്തിന്റെ ഷൂട്ടിംങ് കോഴിക്കോട് പൂർത്തിയായി. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പികെ അശോകൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു  മൊഹാലും, മൊഹറലി ഇസ്മായിലുമാണ് .
സലിം കുമാറിന്റെ തവള എന്ന കഥാപാത്രവും ചിത്രത്തിലെ മറ്റൊരു മുതൽ കൂട്ടാണെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. ഫ്രീക്ക്, ബ്രോ എന്നൊക്കെ ന്യൂജെൻ പിള്ളേർ തമാശയും സ്നേഹവും ചേർത്ത് വിളിക്കുന്നതുപോലെ മലബാറിൽ വിളിക്കുന്ന പേരാണ് മുന്തിരി മൊഞ്ചൻ. കോമഡിക്കും പ്രണയത്തിനും അതോടൊപ്പം സംഗീതത്തിനും ചിത്രത്തിൽ നല്ല പ്രാധാന്യമാണുള്ളത്.
സലിം കുമാർ, ഇന്നസെന്റ് , ഇർഷാദ് , മനേഷ് കൃഷ്ണൻ, ഗോപിക അനിൽ , ഇടവേള ബാബു, എന്നിങ്ങനെ വൻതാര നിരയിലാണ് ചിത്രം ഒരുങ്ങുന്നത്.