Categories
Film News

ശോഭിത ദുലിപാല കുറുപ്പ് ചിത്രീകരണം തുടങ്ങി

ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്ന സിനിമ കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ചിത്രത്തിലുണ്ട്. ടൊവിനോ തോമസും സണ്ണിവെയ്‌നും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ശോഭിത ദുലിപാലാ ആണ് താരനിരയിലേക്ക് പുതിയതായെത്തുന്നത്. താരം ഇതിനോടകം തന്നെ ടീമിന്റെ ഭാഗമായിട്ടുണ്ട്.

ശോഭിത അനുരാഗ് കശ്യപ് ചിത്രം രാമന്‍ രാഘവ് 2.0 യിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. പിന്നീട് കാലാകാണ്ഡി, ഷെഫ്, ഗൂഡാചാരി എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ നടനവൈഭവത്തെ ഉറപ്പിച്ചതും ഇന്‍ഡസ്ട്രിയില്‍ പേര് നേടിക്കൊടുത്തതും ആമസോണ്‍ പ്രൈം സീരീസ് മെയ്ഡ് ഇന്‍ ഹെവന്‍ ആയിരുന്നു. കുറുപ്പ് ശോഭിതയുടെ രണ്ടാമത്തെ മലയാളസിനിമയാണ്. മൂത്തോന്‍ ആണ് താരം ആദ്യമായി മലയാളത്തില്‍ ചെയ്ത സിനിമ. ചിത്രം തിയേറ്റര്‍ റിലീസിംഗിനൊരുങ്ങുകയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയാണ് കുറുപ്പ് നിര്‍മ്മിക്കുന്നത.് കൂടെ വെഫാരര്‍ ഫിലിംസ് ,എം സ്റ്റാര്‍സ് എന്നിവരുമുണ്ട്. ലൂക ഫെയിം നിമിഷ രവി ക്യാമറയും സുശിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. ആര്‍ട്ട് ഡയറക്ടര്‍ ബംഗ്ലാന്‍ അണിയറയിലുണ്ട്.