മലയാളികൾ ഏറെ സ്നഹി്ച്ചൊരു ചിത്രമായിരുന്നു മണി‌ച്ചിത്രത്താഴ്. മോഹൻലാലും , ശോഭനയുമെല്ലാം  തകർത്ത് അഭിനയിച്ച ചിത്രം.
നാഗവല്ലിയും ഗംഗയായും മികവാർന്ന അഭിനയം കാഴ്ച്ചവച്ച് നായിക ശോഭന ചേക്കേറിയത് മലയാളികളുടെ മനസിലേക്കാണ്. ഫാസിലിന്റെ സംവിധാനത്തിൽ 1993 ലാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത് .
അത്തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയത് മലയാളികളുടെ പ്രിയ നടി  ശോഭന തന്നെയായിരുന്നു.
ഇത്തവണ ഡിസംബറിന് ഒരു കഥ പറയാനുണ്ട്, അത് മണിച്ചിത്രത്താഴ് സിനിമ പുറത്തിറങ്ങിയിട്ട് 25 വർഷം പിന്നിടുകയാണ് ഈ ഡിസംബറിൽ. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ഉദ്വേഗത്തിലാറാടിക്കുകയും ചെയ്ത ഒരു സിനിമ കൂടിയാണിത്.
ഇത്തരമൊരു അവസരത്തിൽ നടി ശോഭന മാപ്പ് പറഞ്ഞ് കൊണ്ടാണ് തന്റെ ഫേസ്ബുക്കിലെത്തിയിരിക്കുന്നത്. ആരാധകരുടെ അന്വേഷണങ്ങൾക്ക് മറുപടി പറയാൻ വൈകിയതിനാണ് താരം മാപ്പ് പറഞ്ഞത്. ‌‌
മാർഗഴി പെർഫോമൻസുമായി ശോഭന ഇപ്പോൾ  ചെന്നൈയിലാണുള്ളത്, അതിനാൽ  തിരക്കിലാണെന്നും അതിനാലാണ് ആരാധകരുടെ അന്വേഷണങ്ങൾക്ക് മറുപടി തരാൻതാമസിച്ചതെന്നും വ്യക്തമാക്കി, കൂടാതെ ചിത്രത്തിൽ പങ്കെടുത്ത് എല്ലാവരോടും തന്റെ സ്നേഹം അറിയിച്ചാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Published by eparu

Prajitha, freelance writer