Categories
Film News

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ ടീം ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ ടീം വൂൾഫ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ഇമോഷണൽ ത്രില്ലർ ആയിട്ടുള്ള സിനിമ ഒരുക്കുന്നത് ഷാജി അസീസ് ആണ്. ഷേക്സ്പിയർ എംഎ മലയാളം, ഒരിടത്തൊരു പോസ്റ്റ്മാൻ തുടങ്ങിയ സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ്.

ഒരു രാത്രിയും പകലും ഒരു പോലീസ് എയ്ഡ് പോസ്റ്റിലും പരിസരത്തുള്ള വീട്ടിലും നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പോപുലർ നോവലിസ്റ്റ് ജിആർ ഇന്ദുഗോപൻ തിരക്കഥ ഒരുക്കുന്നു. ഷൈൻ ടോം ചാക്കോ പോലീസ് ഓഫീസറാകുന്നു. സംയുക്ത മേനോൻ, കല്യാണത്തിന് തയ്യാറെടുക്കുന്ന ഒരു യുവതിയായും അർജ്ജുൻ അശോകൻ അവരെ വിവാഹം ചെയ്യാനിരിക്കുന്ന പയ്യനായുമെത്തുന്നു. ജാഫർ ഇടുക്കി, ഇർഷാദ് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു.

സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. കോവിഡ് വ്യാപനത്തെ തുടർന്ന് പരിമിതമായ ആളുകളെ വച്ചാണ് ചിത്രീകരണം.