Categories
Film News

നിത്യ മേനോന്‍, ഷൈന്‍ ടോം ചാക്കോ ടീം ആറാം തിരുകല്പന എന്ന ചിത്രത്തില്‍ ഒന്നിക്കുന്നു

സംവിധായകന്‍ അജയ് ദേവലോക , ഹു ഫെയിം, മറ്റൊരു സിനിമയുമായെത്തുകയാണ്. ആറാം തിരുകല്പന എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിത്യ മേനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണിത്. കോറിഡോര്‍ 6 ഫിലിംസ് നിര്‍മ്മിക്കുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനിലൂടെ പുറത്തിറക്കി.

അജയ് ദേവലോക എഡിറ്റര്‍-സംവിധായകനാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമ ഹു, അധികം ആരും പരീക്ഷിച്ചിട്ടിട്ടില്ലാത്ത സയന്‍സ്-ഫിക്ഷന്‍ ആയിരുന്നു. നിരൂപകപ്രശംസ നേടിയ ചിത്രമായി ഹു മാറി. 71ാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ മാര്‍ക്കറ്റ് സെക്ഷനില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടത്തി. ഷൈന്‍ ടോം ചാക്കോ, നിത്യ മേനോന്‍ എന്നീ താരങ്ങളെ വച്ച് പുതിയ സിനിമ ചെയ്യുമ്പോള്‍ എന്തായിരിക്കും സിനിമയെന്ന കാത്തിരിക്കുകയാണ് ആരാധകരെല്ലാം. ഷൈന്‍ ടോം ആദ്യ സിനിമ ഹു വിന്‍െയും ഭാഗമായിരുന്നു.

ആറാം തിരുകല്പനയുടെ കൂടുതല്‍ വിവരങ്ങള്‍, മറ്റു അഭിനേതാക്കള്‍, അണിയറയിലുള്ളവര്‍, ഷൂട്ടിംഗ് തുടങ്ങുന്നത് എല്ലാം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.