Categories
Film News

ചെന്നൈയിൽ ബീസ്റ്റ് ടീമിനൊപ്പം ജോയിൻ ചെയ്ത് ഷൈൻ ടോം ചാക്കോ

വിജയുടെ പുതിയ സിനിമ ബീസ്റ്റ് ചെന്നൈയിൽ മൂന്നാം ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നു. വിജയും നായിക പൂജ ഹെഡ്ജെയും വരുന്ന സീനുകളാണ് നിലവിൽ ചിത്രീകരിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ ഷൂട്ടിം​ഗിൽ ജോയിൻ ചെയ്തുവെന്നതാണ് പുതിയ വാർത്തകൾ. താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നെൽസൺ ദിലീപ് കുമാർ,കോലമാവ് കോകില ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണ് ബീസ്റ്റ്. ബി​ഗ് സ്കെയിൽ ആക്ഷൻ എന്റർടെയ്നർ ആണ് സിനിമ. വിജയ് കോൺ ഏജന്റായാണ് സിനിമയിലെത്തിുന്നത്. യോ​ഗി ബാബു, മലയാളി താരം അപർണ ദാസ്, എന്നിവരും സിനിമയിലെത്തുന്നു. അനിരുദ്ധ് രവിചന്ദർ സം​ഗീതസംവിധായകൻ, മനോജ് പരമഹംസ ക്യാമറയൊരുക്കുന്നു. ആക്ഷൻ കൊറിയോ​ഗ്രഫി ചെയ്യുന്നത് ദേശീയപുരസ്കാര ജേതാവ് അൻപ്അറിവ് ആണ്.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ബീസ്റ്റ്, ജനുവരി 2022ൽ തിയേറ്റർ റിലീസായെത്തുന്നു.