Categories
Film News

ഷെഹ്നായി: എടക്കാട് ബറ്റാലിയന്‍ 06ലെ വീഡിയോ ഗാനം

എടക്കാട് ബറ്റാലിയന്‍ 06 ടീം ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഷെഹ്നായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍, യസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്തിന്റേതാണ്. രണ്ട് കുടുംബങ്ങള്‍ ചേര്‍ന്നുള്ള കല്യാണാഘോഷത്തിന്റെ ഗാനമാണിത്.

എടക്കാട് ബറ്റാലിയന്‍ 06 ടൊവിനോ തോമസ് പട്ടാളക്കാരനായെത്തുന്ന സിനിമയില്‍ സംയുക്ത മേനോന്‍ നായികയായെത്തുന്നു. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ ഒരുക്കിയിരിക്കുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് റൂബി ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.

മുമ്പ് ചിത്രത്തിലെ നീ ഹിമമഴയായി എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരുന്നു. ഗാനത്തിന് വന്‍സ്വീകരണമാണ് ലഭിച്ചത്. പ്രൊമോഷന്റെ ഭാഗമായി ടീസര്‍ സീരീസ് ഇറക്കിയിരുന്നു അണിയറക്കാര്‍.