അടുത്തിടെ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഹിന്ദി സിനിമ ദ സോയ ഫാക്ടര്‍ ട്രയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്റ്റൈലിഷ് ലുക്കിലൂടെ നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകരേയും താരം കയ്യിലെടുത്തിരിക്കുകയാണ്. അഭിഷേക് ശര്‍്മ്മ ഒരുക്കുന്ന സിനിമ അനൂജ ചൗഹാന്റെ 2008ലെ ബെസ്റ്റ് സെല്ലര്‍ നോവല്‍, ഇതേ പേരിലിറങ്ങിയത്, ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സോനംകപൂര്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ സോയയാകുന്നു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്ലാബ്സ് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സെപ്തംബര്‍ 20ന് ചിത്രം റിലീസിനെത്തുകയാണ്.
അനൂജ ചൗഹാന്റെ നോവലില്‍ ഷാരൂഖ് ഖാന് പ്രധാനഘട്ടത്തില്‍ എത്തുന്നു. ഷാരൂഖിന്റെ പ്രസന്‍സിനെ കുറിച്ച് രണ്ട് താരങ്ങളും പോസിറ്റീവ് പ്രതികരണമാണ് നല്‍കിയിരിക്കുന്നത്.
ദ സോയ ഫാക്ടര്‍, സോയ സിംഗ് സൊളാങ്കി എന്ന പിആര്‍ എക്സിക്യൂട്ടിവുമായി ബന്ധപ്പെട്ട കഥയാണ്. ഇവര്‍ ജനിച്ചത് 1983ലെ വേള്‍ഡ് കപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയ അതേ സമയത്താണ് ഇവര്‍ ജനിച്ചത്. ഇന്ത്യന്‍ ടീമും മീഡിയയും അവരെ ലക്കിചാമായി കണക്കാക്കി. എല്ലാവരും സോയയെ ലക്കി എന്ന് വിശേഷിപ്പിച്ചപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ നിഖില്‍ ഖോഡ മാത്രം ഇത് വിശ്വസിച്ചില്ല. ്അദ്ദേഹം ടീമിന്റെ പ്രകടനത്തില്‍ മാത്രമാണ് വിശ്വസിച്ചത്. ദുല്‍ഖര്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമായാണെത്തുന്നത്.