Categories
Film News

വിജയ് ചിത്രം ബിജിലില്‍ അതിഥി താരമായി ഷാരൂഖ് ഖാനും

വിജയ് അറ്റ്‌ലി ടീമിന്റെ ബിജില്‍ തമിഴില്‍ ഏറെ പ്രതീക്ഷകളോടെ ഇറങ്ങുന്ന ഈ വര്‍ഷത്തെ സിനിമയാണ്. ഫാന്‍സും സാധാരണ പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുകയാണ് സിനിമ. വിജയ് ഇരട്ട വേഷത്തിലെത്തുന്ന സിനിമ,ഗാങ്‌സ്റ്റര്‍ അച്ഛനായും ഫുട്‌ബോള്‍ കളിക്കാരനായ മകനായും, ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. പെണ്‍ഫുട്‌ബോള്‍ ആണ് സിനിമയിലെ വിഷയം.

അടുത്തിടെ വന്ന റിപ്പോര്‍ട്ടു ഷാരൂഖ് ഖാന്‍ സിനിമയില്‍ അഭിനയിക്കുന്നതായി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയതായി വരുന്ന വാര്‍ത്തകള്‍ പറയുന്നത് വിജയ് ക്കൊപ്പം ഒരു ഗാനരംഗത്ത് സ്‌പെഷല്‍ അപ്പിയറന്‍സിനായി താരത്തെ സമീപിച്ചിരുന്നതായാണ്. എന്നാല്‍ എസ്ആര്‍കെ ചിത്രത്തിലെത്തുമെന്നതിന് ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല. വാര്‍ത്തകള്‍ വന്നതിനു പിറകെ തന്നെ ഇരുതാരങ്ങളുടേയും ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

സംവിധായകന്‍ അറ്റ്‌ലി ക്കൊപ്പം വിജയുടെ മൂന്നാമത്തെ സിനിമയാണിത്. മുമ്പ് തെരി, മെര്‍സല്‍ എന്നീ സിനിമകള്‍ക്കായി ഇരുവരും ഒന്നിച്ചിരുന്നു. നയന്‍താര ആണ് സിനിമയില്‍ വിജയുടെ നായിക. പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷെറോഫ്, കതിര്‍, യോഗി ബാബു, വിവേക്, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ, റെബ മോണിക ജോണ്‍, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് എന്നിവരും സഹതാരങ്ങളായെത്തുന്നു.

എആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന സിനിമയുടെ സിനിമാറ്റോഗ്രഫി മെര്‍സല്‍ ഫെയിം ജികെ വിഷ്ണു നിര്‍വഹിക്കും. ദീവാലി റിലീസായാണ് സിനിമ എത്തുക.