Categories
Film News

ഷാരൂഖും സൂര്യയും നമ്പി നാരായണന്‍ ബയോപികില്‍

ആര്‍ മാധവന് നമ്പി നാരായണന്‍ ബയോപികില്‍ നമ്പി നാരായണന്റെ വേഷത്തിലെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോക്കട്രി – ദ നമ്പി എഫക്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാധവനാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സൂര്യയും , ഷാരൂഖ് ഖാനും സിനിമയില്‍ ക്യാമിയോ റോളില്‍ എത്തുന്നുവെന്നാണ്.ഷാരൂഖ് സിനിമയുടെ ഹിന്ദി വെര്‍ഷനിലും സൂര്യ തമിഴ് പതിപ്പിലുമാണെത്തുക. ഇതിന് സാ്ധ്യത വളരെ കൂടുതലാണ്, കാരണം മാധവന്‍ ഇരുതാരങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ്. ഷാരൂഖ് ആയിരുന്നു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ റിലീസ് ചെയ്തത്. സൂര്യ ഇത്തരമൊരു പ്രെസ്റ്റീജിയസ് സിനിമയുടെ ഭാഗമാവുകയെന്ന തന്റെ ആഗ്രഹം തുറന്നു പറഞ്ഞിട്ടുമുണ്ട്.

റോക്കട്രി മാധവന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയാകും., അദ്ദേഹം വ്യത്യസ്ത ലുക്കില്‍ സിനിമയിലെത്തുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം തന്റെ ഭാരം വര്‍ധിപ്പിക്കുകയായിരുന്നു, സിനിമയില്‍ നമ്പി നാരായണന്റെ വാര്‍ധക്യം ആദ്യം ചിത്രീകരിക്കുന്നതിനു വേണ്ടി. അടുത്തിടെ ഒരു വീഡിയോയിലൂടെ അദ്ദേഹം 12ദിവസം കൊണ്ട് താന്‍ രൂപത്തില്‍ വരുത്തിയ മാറ്റം പുറത്തിറക്കുകയും ചെയ്തു.

ആദ്യം മാധവന്‍ ആനന്ദ് മഹാദേവനൊപ്പം സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് രണ്ടാമത്തെ വ്യക്തി ഒഴിവാക്കുകയായിരുന്നു.
പ്രജേഷ് സെന്‍, ജയസൂര്യയുടെ ക്യാപ്റ്റന്‍ സംവിധാനം ചെയ്ത കേരളത്തില്‍ നിന്നുള്ള ജേര്‍ണലിസ്റ്റ് സംവിധായകനാണ് ഇപ്പോള്‍ സഹസംവിധായകന്‍. പ്രജേഷ് മുമ്പ് നമ്പി നാരായണന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി ഒരുക്കിയിരുന്നു.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ക്രയോജനിക് ഡിവിഷന്‍ തലവനായിരുന്നു നമ്പി നാരായണന്‍. 1994ല്‍ ചാരപ്രവൃത്തി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലാവുകയായിരുന്നു. സിബിഐ പിന്നീട് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ഒഴിവാക്കി, സുപ്രീംകോടതി അദ്ദേഹം കുറ്റക്കാരനല്ലെന്ന് വിധിക്കുകയും ചെയ്തു. റോക്കട്രി മൂന്നു ഭാഷകളിലായി , തമിഴ്, ഇംഗ്ലീഷ്, ഹിന്ദ്ി ഒരുക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.