ആര് മാധവന് ഒരുക്കുന്ന റോക്കട്രി ദ നമ്പി എഫക്ട് പോസ്റ്റര്‍ പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. പ്രശസ്ത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ബയോപിക് ആണ് സിനിമ. മാധവന് സംവിധായകന്റെ തൊപ്പി അണിയുമ്പോള്‍ തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായും എത്തുന്നു. സിനിമയില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് എത്തുന്നു. ഷാരൂഖ് ജേര്‍ണലിസ്റ്റ് ആയെത്തുന്നു, പ്രേക്ഷകരെ നായകന്റെ ഫ്ലാഷ്ബാക്കിലേക്ക് കൊണ്ടുപോകുന്ന വേഷം. ഇതിനോടകം തന്നെ താരത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴ് വെര്‍ഷനില്‍ ഈ വേഷം സൂര്യ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂന്ന് ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത് തമിഴ്, ഇംഗ്ലീഷ്, ഹിന്ദി.
നമ്പി നാരായണന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് ക്രയോജനിക് ഡിവിഷന് ഹെഡ് ആയിരുന്നു. 1994ല്‍ ചാരവൃത്തി ചുമത്തപ്പെട്ട് അറസ്റ്റിലാവുകയായിരുന്നു. സിബിഐ പിന്നീട് അദ്ദേഹത്തിനെതിരായുള്ള ചാര്‍ജ്ജുകള്‍ ഒഴിവാക്കുകയും സുപ്രീംകോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. റോക്കട്രിയില്‍ മാധവന് രണ്ട് ലുക്കിലാണെത്തുുന്നത്. കഥ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലേതായതിനാല്, ലുക്കിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.
നമ്പി നാരായണന്റെ സ്വന്തം പുസ്തകമായ റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.