Categories
Film News

ഷറഫുദ്ദീൻ , നൈല ഉഷ ടീം ഒന്നിക്കുന്ന പ്രിയൻ ഓട്ടത്തിലാണ് തുടങ്ങി

ഷറഫുദ്ദീൻ, നൈല ഉഷ ടീം ഒന്നിക്കുന്ന സിനിമയാണ് പ്രിയൻ ഓട്ടത്തിലാണ്. പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. ആന്‍റണി സോണി സെബാസ്റ്റ്യൻ, c/o സൈറാബാനു എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കെത്തിയ, സിനിമ ഒരുക്കുന്നു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ സിനിമയുടെ തിരക്കഥ ഒരുക്കുന്നു. സുസുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ് തിരക്കഥ ഇവരുടേതായിരുന്നു.

പ്രിയന്‍ ഓട്ടത്തിലാണ് ഷറഫുദ്ദീൻ ടൈറ്റിൽ കഥാപാത്രമാകുന്നു. മനോഹരം ഫെയിം അപർണ ദാസ്, അനാർക്കലി മരക്കാർ, ബിജു സോപാനം, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, സുധി കൊപ്പ എന്നിവരാണ് സഹതാരങ്ങൾ.

പ്രിയന്‍ ഓട്ടത്തിലാണ് അണിയറയിൽ നിരവധി പുതുമുഖങ്ങളെത്തുന്നു. സിനിമാറ്റോഗ്രാഫർ പിഎം ഉണ്ണിക്കൃഷ്ണൻ, എഡിറ്റർ ജോയൽ കവി, സംഗീതം ലിജിൻ ബാംബിനോ എന്നിവർ .സന്തോഷ് ത്രിവിക്രമൻ wow സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.