Categories
Film News

ഷറഫുദ്ദീൻ, നൈല ഉഷ എത്തുന്ന പ്രിയന്‍ ഓട്ടത്തിലാണ്

പ്രിയൻ ഓട്ടത്തിലാണ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഷറഫുദ്ദീൻ, നൈല ഉഷ ആദ്യമായി ഒരുമിക്കുന്നു. ആന്‍റണി സോണി, c/o സൈറബാനു എന്ന സിനിമയിലൂടെ എത്തിയ സംവിധായകനാണ് സിനിമ ഒരുക്കുന്നത്. അഭയകുമാർ കെ ,അനിൽ കുര്യന്‍ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്, വരാനിരിക്കുന്ന ചതുർമുഖം എന്നിവ ഇവരുടേതാണ്.

Extremely excited to release the title poster of Priyan Ottathilaanu directed by dearest Antony Sony after one of my…

Posted by Manju Warrier on Saturday, February 27, 2021

നിവിൻ പോളി, മഞ്ജു വാര്യർ, അൽഫോൺസ് പുത്രൻ എന്നിവർ സോഷ്യൽമീഡിയയിലൂടെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്തു. ഷറഫുദ്ദീൻ ടൈറ്റിൽ കഥാപാത്രമായി സിനിമയിലെത്തുന്നു.

പ്രിയൻ ഓട്ടത്തിലാണ് സിനിമയുടെ അണിയറയിൽ പുതുമുഖങ്ങളെത്തുന്നു. എഡിറ്റർ ജോയൽ കവി, സംഗീതം ലിജിൻ ബാംബിനോ, ഇരുവരും അടുത്തിടെ വൈറലായ ഷോർട്ട് ഫിലിം ഫ്രീഡം അറ്റ് മിഡ്നൈറ്റിന്‍റെ ഭാഗമായിരുന്നു. സിനിമാറ്റോഗ്രഫി പിഎം ഉണ്ണിക്കൃഷ്ണൻ, സൗണ്ട് ഡിസൈൻ ഗോകുൽ കെആർ. സന്തോഷ് ത്രിവിക്രമൻ സിനിമ wow സിനിമാസ് ബാനറിൽ നിർമ്മിക്കുന്നു. അടുത്ത മാസത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.