കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തോടെ ഷെയ്ന് നിഗം ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായിരിക്കുകയാണ്. സിനിമയിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായി നടത്തിയ പ്രകടനം ഏറെ പ്രശംസകള്‍ നേടികൊടുത്തു താരത്തിന്. അടുത്തിടെ അദ്ദേഹം വെയില് എന്ന ചിത്രത്തിന് കരാറായി.
പുതുമുഖം ശരത് മേനോന്,ലിജോ ജോസ് പല്ലിശ്ശേരിയുടെ മുന്‍ അസോസിയേറ്റ് സിനിമ ഒരുക്കുന്നത്. ഇരിഞ്ഞാലക്കുടയുടെ വിവിധ ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. ഷെയ്നിനൊപ്പം സുരാദ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. തമിഴ് പിന്നണി ഗായകന് പ്രദീപ് കുമാര്‍ ചിത്രത്തിലെ സംഗീതം ചെയ്യുന്നു.
ഷെയ്ന് ഇഷ്ക് എന്ന സിനിമയുടെ റിലീസ് കാത്തിരിക്കുകയാണ്. ഡിമല്‍ ഡെന്നീസ് ഒരുക്കുന്ന വലിയ പെരുന്നാള്‍, ഷാജി എന്‍ കരുണിന്റെ ഓള് എന്നിവയും റിലീസിംഗിനൊരുങ്ങുന്നു. മറ്റൊരു റൊമാന്റിക് കോമഡി ചിത്രം പുതുമുഖസംവിധായകന് ജീവന് ജോജോ ഒരുക്കുന്നത് അണിയറയിലുണ്ട്.