ഷെയ്ന് നിഗം നായകനായെത്തുന്ന വലിയപെരുന്നാള് യുഎ സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി.മൂന്നുമണിക്കൂറിലധികം ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ചിത്രം ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുമെന്ന കാര്യം ഉറപ്പായി.
നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാള്‍ ഫോര്‍ട്ട് കൊച്ചി ബേസ് ചെയ്തുളള ഒരു മാസ് എന്റര്ടെയ്നര് ആണ്. സിനിമയുടെ ട്രയിലറുകളും പാട്ടുകളും പുതുമയുള്ളതായിരുന്നു. സംവിധായകന് ഡിമല്‍, തസ്റീഖ് അബ്ദുള്‍ സലാമുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
ഷെയ്ന് നിഗം ഡാന്‍സറായാണ് ചിത്രത്തിലെത്തുന്നത്. ജോജു ജോര്‍ജ്ജ്, ഫില്‍റ്റര്‍ കോഫി ഫെയിം ഹിമിക ബോസ്, വിനായകന്, സൗബിന് ഷഹീര്‍, അലന്‍സിയര്‍ ലെ, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരോടൊപ്പം കുറച്ച് പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു.
അണിയറയില്‍ തൊട്ടപ്പന് ഫെയിം സിനിമാറ്റോഗ്രാഫര്‍ സുരേഷ് രാജന്, കമ്പോസര്‍ റെക്സ് വിജയന്, എഡിറ്റര്‍ വിവേക് ഹര്ഷന് എന്നിവരാണുള്ളത്.
മോനിഷ രാജീവ്, മാജിക് മൗണ്ടെയ്ന് സിനിമാസ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ഹിറ്റ് സംവിധായകന് അന്‍വര്‍ റഷീദ് സിനിമ അവതരിപ്പിക്കുന്നു.