Categories
Film News

ഷെയ്ന്‍ നിഗം ചിത്രം ഉല്ലാസം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, മോഹന്‍ലാല്‍ പുറത്തിറക്കി

ഷെയന്‍ നിഗം ചിത്രം ഉല്ലാസം, പ്രശ്‌നങ്ങള്‍ പരിഹരിച്ച് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. നായകന്‍ ഷെയ്ന്‍ നിഗവും, പുതുമുഖതാരം പവിത്രലക്ഷ്മിയും പോസ്റ്ററിലെത്തുന്നു.

ഉല്ലാസം ഒരുക്കുന്നത് നവാഗതനായ ജീവന്‍ ജോജോ ആണ്. രഞ്ജിത് ശങ്കര്‍, ദീപു കരുണാകരന്‍, ജീത്തു ജോസഫ് മുന്‍ അസോസിയേറ്റ് ആണിദ്ദേഹം. പ്രവീണ്‍ ബാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സഹതാരങ്ങളായി അജു വര്‍ഗ്ഗീസ്, ദീപക് പാറമ്പോല്‍, ബേസില്‍ ജോസഫ്, അംബിക, അപ്പുക്കുട്ടി, ഇന്ദ്രന്‍സ്, നയന, പാര്‍വതി എന്നിവരെത്തുന്നു.

അണിയറയില്‍ സ്വരൂപ് ഫിലിപ്പ് ക്യാമറ, സംഗീതം ഷാന്‍ റഹ്മാന്‍, ജോണ്‍കുട്ടി എഡിറ്റിംഗ്, ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് കൈതമറ്റം ബ്രദേഴ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. കലാസംഘം സിനിമാസ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നു.