ഷെയ്ന് നിഗം തമിഴിലില്‍ അരങ്ങേറുകയാണ്. അദ്ദേഹത്തിന്റെ ആദ്യതമിഴ് സിനിമ സീനു രാമസാമി ഒരുക്കും. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച സ്പാ എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നു. ഒളിമ്പ്യ ഫിലിംസ് അംബേത കുമാര്‍ ചിത്രം നിര്‍മ്മിക്കുന്നു.
ചെന്നൈക്കാരനായ ഒരു യുവാവ് സ്പായിലെ നോര്‍ത്ത് ഈസ്്റ്റ് പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നതാണ് സിനിമ. നവംബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ ചെന്നൈ, പോണ്ടിച്ചേരി, മേഘാലയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
സീനു രാമസാമി ദേശീയ പുരസ്കാര ജേതാവാണ്. അദ്ദേഹത്തിന്റെ തേന്മെര്ക്കു പാറുവക്കാട്രു, നീര്‍പറവൈ, ധര്‍മ്മദുരൈ എന്നിവ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ ചിത്രമായ തേന്മെര്ക്കു പാറുവക്കാട്രൈ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍, ബെസ്റ്റ് ഫീച്ചര്‍ ഫിലിം തമിഴ് ഉള്‍പ്പെടെ സ്വന്തമാക്കിയിരുന്നു. മാമനിതന്‍ എന്ന വിജയ് സേതുപതി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് സംവിധായകനിപ്പോള്‍.