Categories
Film News trailer

ഷെയ്ന്‍ നിഗത്തിന്റെ ഓള് പുതിയ ട്രയിലര്‍

ഷെയ്ന്‍ നിഗത്തിന്റെ ഓള് സെപ്തംബര്‍ 20ന് റിലീസ് ചെയ്യുകയാണ്. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഫാന്റസി സിനിമയാണിത്. ഷെയ്ന്‍ നിഗം, ദൃശ്യം ഫെയിം എസ്തര്‍ അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഓള്, അഥവ അവള്‍, ഒരു ജിപ്‌സി പെണ്‍കുട്ടിയുടെ കഥയാണ്. കായലിന്റെ അടിത്തട്ടില്‍ അകപ്പെടുന്ന പെണ്‍കുട്ടി, പൗര്‍ണ്ണമി നാളില്‍ മാത്രം പുറംലോകം കാണാനാവും. അങ്ങനെ ഒരു പൗര്‍ണ്ണമി നാളില്‍ ആര്‍ട്ടിസ്റ്റായ വാസുവിനെ പരിചയപ്പെടുകയാണ്.

ഷെയന്‍ ആണ് വാസുവായെത്തുന്നത്. അയാളോടുള്ള സ്‌നേഹത്താല്‍ പെണ്‍കുട്ടി അയാളിലെ കലാകാരന്റെ കഴിവുകളെ ഉണര്‍ത്തുകയും അറിയപ്പെടുന്ന കലാകാരനാക്കി മാറഅറുകയും ചെയ്യുുന്നു. ഷാജി എന്‍ കരുണ്‍ എഴുതിയ ഒരു ഫാന്റസികഥയാണിത്. ടിഡി രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു.

ഇന്ദ്രന്‍സ്, കനി കസ്തൂരി, മായ മേനോന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. അന്തരിച്ച ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ ആണ് സിനിമയുടെ ക്യാമറ ചെയ്യുന്നത്. ചിത്രത്തിലൂടെ അദ്ദേഹത്തിന് ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ഐസക് തോമസ് കോട്ടുകാപ്പള്ളി ആണ് സംഗീത സംവിധായകന്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും.

കേരളത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് ഉര്‍വ്വശി തിയേറ്റേഴ്‌സ് ആണ്.