Categories
Film News

ഷെയ്ന്‍ നിഗമിന്റെ അടുത്ത സിനിമ സാജിദ് യഹിയയ്‌ക്കൊപ്പം, ഖല്‍ബ്

ഷെയ്ന്‍ നിഗം സാജിദ് യഹിയ കൂട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്ക ഖല്‍ബ് എന്ന് പേരിട്ടു. സിനിമയുടെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കി. ഖല്‍ബ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഇമോഷണല്‍ ഡ്രാമയായിരിക്കും. സാജിദിന്റെ മുന്‍സിനിമകളാണ് ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം അഥവ ഇടി, മോഹന്‍ലാല്‍ എന്നിവ.

ഖല്‍ബ് കഥ എഴുതിയിരിക്കുന്നത് സാജിദ് തന്നെയാണ്, സംവിധായകന് സുഹൈല്‍ കോയയ്‌ക്കൊപ്പമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിനെട്ടാം പടി, ഫൈനല്‍സ് ഫെയിം സുദീപ് ഇളമന്‍ ആണ് ക്യമാറ. തീരപ്രദേശത്താണ് കഥ നടക്കുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. പ്രകാശ് അലക്‌സ്, വിമല്‍ നായര്‍, രണീഷ് ബഷീര്‍, നിഹാല്‍ സാദിഖ് എന്നിവരാണ് സംഗീതമൊരുക്കുന്നത്. പ്രകാശ് അലക്‌സ് പശ്ചാത്തലസംഗീതവും.

സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ അര്‍ജ്ജുന്‍ അമരാവതി ക്രിയേഷന്‍സ് അവതരിപ്പിക്കുന്നു.