ഷെയ്ന് നിഗമിന്റെ അടുത്ത ചിത്രം ഉല്ലാസത്തില്‍ താരം സ്കേറ്റ്ബോര്‍ഡില്‍ നീങ്ങുന്നതാണ് കാണിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ഷെയ്ന് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
സിനിമയുടെ സംവിധായകന് ജീവന് ജോജോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്, സിനിമയില്‍ ഷെയ്ന് തമാശക്കാരനാണ് കുറേ കാര്യങ്ങള്‍, സ്പോര്‍ട്സ്, ആര്‍ട്ട്സ്, ബ്ലോഗിംഗ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍. സിനിമയില്‍ താരത്തിന്റെ ഇന്‍ട്രോ സീന്‍ ആണ് പോസ്റ്ററിലുള്ളത്.
താരത്തിന്റെ കഥാപാത്രത്തിന് ആദ്യ ഭാഗത്ത് പേരോ ഐഡന്റിന്റിയോ ഇല്ല. ഇത് സിനിമയിലെ സസ്പെന്‍സ് ഫാക്ടര്‍ ആണ്. കഥ ആരംഭിക്കുന്നത് ഒരു യുവാവും യുവതിയും ഊട്ടി,മേട്ടുപാളയം യാത്രക്കിടെ കണ്ടുമുട്ടുന്നതാണ്. ചെന്നൈ ബേസ്ഡ് മോഡല്‍ പ്രവിത ലക്ഷ്മി ആണ് നായികവേഷത്തിലെത്തുന്നത്. മേട്ടുപാളയത്ത് ചിത്രീകരണം ന്ടന്നുകൊണ്ടിരിക്കുകയാണ്.
പ്രവീണ്‍ ബാലകൃഷ്ണന് ആണ് ചി്ത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതവും ഹരിനാരായണന് ഗാനങ്ങള്‍ എഴുതിയിരിക്കുന്നു. പ്രശസ്ത താരം അംബിക, അജു വര്‍ഗ്ഗീസ്, ദീപക് പാറമ്പോല്‍, ബേസില്‍ ജോസഫ്, എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. സ്വരൂപ് ഫിലിപ്് ആണ് സിനിമാറ്റോഗ്രാഫര്‍. രഞ്ജിത് ശങ്കര്‍, ജി്ത്തു ജോസഫ് എ്ന്നിവരെ അസിസ്റ്റ് ചെയ്തിട്ടുണ്ട സംവിധായകന്.
കൊടൈക്കനാല്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. ഓണത്തിന് ശേഷം സിനിമ തിയേറ്ററുകളിലേക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ് എന്നീ ചിത്രങ്ങളിലൂടെയാണ് ഷെയ്ന് ഈ വര്‍ഷം തുടങ്ങിയത്. വലിയ പെരുന്നാള്‍, വെയില് ഖുര്‍ബാനി, ഡാനിയല്‍ കേള്‍ക്കുന്നുണ്ട്, തുടങ്ങി ഒട്ടേറെ സിനിമകള്‍ താരത്തിന്റേതായി വരാനിരിക്കുന്നു.