വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഷെയ്ന് നിഗം മലയാളത്തില്‍ തന്റെ സ്ഥാനം നേടികഴിഞ്ഞു. തന്റെ സിനിമകളുടെ ,കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ് ,തുടര്‍ച്ചയായ വിജയം അദ്ദേഹത്തിനെ ഇപ്പോഴത്തെ ജനറേഷനിലെ പ്രോമിസിംഗ് താരമാക്കിയിരിക്കുകയാണ്. മലയാളത്തില്‍ ഇപ്പോള്‍ തന്നെ നിരവധി പ്രൊജക്ടുകള്‍ താരത്തിന്റേതായുണ്ട്. തമിഴിലേക്ക് കടക്കുകയാണ് താരമിപ്പോള്‍.
ഷെയ്ന് നിഗം സീനു രാമസ്വാമി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് തമിഴകത്തേക്കെത്തുന്നത്. ഓണ്‍ലുക്കേഴ്സ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന് താരത്തിന് വന്പ്രതീക്ഷകളാണുള്ളത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അടുത്തുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.
സീനു രാമസ്വാമി, തേന്മെര്ക്കു പാറുവകാട്രു, നീര്‍പറവൈ, ധര്‍മ്മദുരൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ തേന്മെര്ക്കു പാറുവകാട്രു, മൂന്നു ദേശീയപുരസ്കാരങ്ങള്‍ സ്വന്തമാക്കി, മികച്ച തമിഴ് ഫീച്ചര്‍ഫിലിം ഉള്‍്പ്പെടെ. മാമനിതന്‍ എന്ന വിജയ്സേതുപതി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് സംവിധായകനിപ്പോള്‍.