Categories
Film News

ഷെയ്ന്‍ നിഗം, സുരാജ് വെഞ്ഞാറമൂട് വേണുവിന്റെ അടുത്ത സിനിമയില്‍

കാര്‍ബണ്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വേണു പുതിയ പ്രൊജക്ടുകളുമായെത്തുകയാണ്. അദ്ദേഹം ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവര്‍ക്കൊപ്പം ഒരു ആന്തോളജിയുമായെത്തുന്നു. വേണുവിന്റെ ഭാഗത്ത് പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഇത് കൂടാതെ വേണു മുഴുനീള ഫീച്ചര്‍ ഫിലിമും ഒരുക്കുന്നു. ഷെയന്‍ നിഗം, സുരാജ് വെഞാറമൂട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിആര്‍ ഇന്ദുഗോപന്‍, മലയാളത്തിലെ പോസ്റ്റ് മോഡേണ്‍ എഴുത്തുകാരന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. റിയലിസ്റ്റിക് ത്രില്ലര്‍ ആയിരിക്കും സിനിമയെന്നും, ഷെയ്ന്‍ ഐടി പ്രൊഫഷണല്‍ ആയി ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ തീരുമാനപ്രകാരം നടന്നാല്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.

രണ്ട് കേന്ദ്രകഥാപാത്രങ്ങളും ഷെയ്ന്‍ നിഗം, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. ഷെയ്‌നിന്റെ വെയില്‍, കുര്‍ബാനി, ഉല്ലാസം, ഖല്‍ബ് എന്നിവയും തമിഴില്‍ സീനു രാമസ്വാമി ഒരുക്കുന്ന ചിത്രവും. ഷെയ്‌നിന്റെ അടുത്ത റിലീ്‌സ വലിയ പെരുന്നാള്‍ ഡിസംബര്‍ 20നെത്തും.

സുരാജിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ റിലീസ് ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സ് ആണ് അടുത്ത സിനിമ. ഡിസംബര്‍ 20ന് തന്നെയാണ് റിലീസ്.