ഷെയ്ന് നിഗം നായകനാകുന്ന വെയില് നിര്‍മ്മാണത്തിനിടെ നിരവധി വിവാദങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ അണിയറക്കാര്‍ എല്ലാ വിവാദങ്ങളേയും പരിഹരിച്ച് ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. ട്രയിലര്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോള്‍. യൂട്യൂബിലൂടെ ആഗസ്റ്റ് 17ന് ട്രയിലര്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് സോഷ്യല്‍മീഡിയ പേജിലൂടെ അറിയിച്ചതാണിക്കാര്യം.
വെയില്, നവാഗതനായ ശരത് മേനോന് സംവിധാനം ചെയ്യുന്ന സിനിമയാണ്. കൊറോണ പ്രശ്നങ്ങള്‍ തീര്‍ന്ന ശേഷം ഒരു തിയേറ്റര്‍ റിലീസാണ് ചിത്രം പ്രതീക്ഷിക്കുന്നത്.