Categories
Film News

ടികെ രാജീവ് കുമാറിന്‍റെ അടുത്ത സിനിമയിൽ ഷെയ്ൻ നിഗം

പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്‍റെ പുതിയ സിനിമയിൽ ഷെയ്ൻ നിഗം നായകനാകുന്നു. സൂരജ് സികെ, ബിജു സിജെ , ബാദുഷ എൻഎം എന്നിവർ ചേർന്ന് 24 ഫ്രെയിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ഷെയ്ൻ ഒരു വർഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. താരം പുതിയ സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥ ഒരുക്കുന്നത് കൃഷ്ണദാസ് പങ്കി . സുദീപ് ഇളമൻ, അയ്യപ്പനും കോശിയും, ഫൈനൽസ് ഫെയിം ക്യാമറ ഒരുക്കുന്നു. നിരവധി ദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ശ്രീകർ പ്രസാദ് എഡിറ്റിംഗും, സംഗീതം പണ്ഡിറ്റ് രമേശ് നാരായണനുമൊരുക്കുന്നു. സൗണ്ട് ഡിസൈനർ അജിത് അബ്രഹാം, വിഷ്വല്‍ ഡിസൈനർ മുഹമ്മദ് റാസി, കോസ്റ്റ്യും ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ രാജീവ് കോവിലകം, മേക്കപ്പ് അമൽ എന്നിവരാണ് അണിയറയിൽ.

ടികെ രാജീവ് കുമാര്‍ മൾട്ടി സ്റ്റാർ ചിത്രം പ്രിയദർശനൊപ്പം സംവിധാനം ചെയ്യാനൊരുങ്ങുന്നു. ആന്‍റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ നിർമ്മിക്കുന് ട്വന്‍റി – 20 പോലുള്ള സിനിമയിൽ അമ്മ സംഘടനയിലുൾപ്പെടുന്ന 140ഓളം താരങ്ങൾ എത്തുന്നു. ടി കെ രാജീവ് കുമാർ , ക്രൈം ത്രില്ലറായൊരുക്കുന്ന സിനിമയുടെ തിരക്കഥയും ഒരുക്കുന്നു.