Categories
Film News

ഷെയ്ന്‍ നിഗമും നെടുമുടി വേണുവും പുതിയ സിനിമയ്ക്കായി ഒരുമിക്കുന്നു

ഷെയ്ന്‍ നിഗം, പ്രശസ്ത നടന്‍ നെടുമുടി വേണു എന്നിവര്‍ ആദ്യമായി ഒന്നിക്കുന്നു. സംവിധായകന്‍ സലാം ബാപ്പുവിന്റെ പുതിയ സിനിമയില്‍ ഇരുവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. സലാം ബാപ്പു തിരക്കഥ എഴുതിയിരിക്കുന്ന സിനിമ ദുബായ്, യുഎഇയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സലാം ബാപ്പു മുമ്പ് ആസിഫ് അലി, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍ എന്നിവരെ വച്ച് റെഡ് വൈന്‍ എന്ന സിനിമയും മമ്മൂട്ടിക്കൊപ്പം മംഗ്ലീഷ് എന്ന സിനിമയും ചെയ്തിട്ടുണ്ട്. കന്നഡ സിനിമ ശ്രീകൃഷ്ണ@ജിമെയില്‍.കോം തിരക്കഥ ഒരുക്കുന്നതും ഇദ്ദേഹമാണ്. മലയാളിതാരം ഭാവന ചിത്രത്തില്‍ നായികയാകുന്നു. ഡാര്‍ലിംഗ് കൃഷ്ണയാണ് നായകന്‍. നാഗശേഖര്‍ സിനിമ സംവിധാനം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

സലാം ബാപ്പുവിന്റെ പുതിയ സിനിമ ഷെയ്ന്‍നിഗം ,നെടുമുടിവേണു എന്നിവര്‍ക്കൊപ്പമുള്ളത്, നവംബറില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഷെയ്‌നിന്റെ വെയില്‍, സാജിദ് യഹിയയുടെ ഖല്‍ബ് എന്നിവയാണ് വരാനിരിക്കുന്നത്. വെയില്‍ , ശരത് മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയായിരിക്കും അടുത്ത റിലീസ്.