ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ സിനിമ ജോജി. ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശ്യാം പുഷ്കരന് തിരക്കഥ ഒരുക്കുന്ന സിനിമ വില്യം ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകത്തെ ആസ്പദമാക്കിയുള്ളതാണ്.
ഫഹദിനൊപ്പം സിനിമയില്‍ ഷമ്മി തിലകന്, ബാബു രാജ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അഞ്ചാംപാതിര ഫെയിം ഉണ്ണിമായ പ്രസാദ് പ്രധാനകഥാപാത്രമായി സിനിമയിലെത്തുന്നു.
ഫഹദ്, പോത്തന്, പുഷ്കരന് കൂട്ടുകെട്ടിന്റെ പുതിയ സിനിമ ഏറെ പ്രതീക്ഷകളോടെയാണ് മലയാളസിനിമ ആരാധകര്‍ കാത്തിരിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറയും ജസ്റ്റിന് വര്‍ഗ്ഗീസ് സംഗീതവും ഒരുക്കുന്നു. എഡിറ്റര്‍ കിരണ്‍ ദാസ്, കോസ്റ്റിയൂം ഡിസൈനര്‍ മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സ് സേവിയര്‍ എന്നിവരാണ് അണിയറയില്‍.
ജോജി, നിര്‍മ്മിക്കുന്നത് ദിലീഷ് പോത്തന്- ശ്യാം പുഷകരന്‍ കൂട്ടുകെട്ടിന്റെ നിര്‍മ്മാണ കമ്പനിയും ഫഹദ് ഫാസിലിന്റെ ഫഹദ് ഫാസില്‍ ആന്റ് ഫ്രെണ്ട്സ് ബാനറും ചേര്‍ന്നാണ്.