Categories
Film News

അമ്മ സംഘടനയെ കണക്കിന് പരിഹസിച്ചും നടൻ ധ്രുവിനെ പിന്തുണച്ചും ഷമ്മി തിലകൻ; നടപടി ധ്രുവിനെ മാമാങ്കത്തിൽ നിന്ന് പുറത്താക്കിയ വിഷയത്തിൽ

മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ്  ചിത്രം മാമാങ്കത്തിൽ നിന്ന് നടൻ ധ്രുവിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയെ കണക്കിന് പരിഹസിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് നടൻ ധ്രുവ് 5000 രൂപ പെൻഷന് അർഹനാണെന്നും താരം വ്യക്തമാക്കി. സിനിമയിൽ നിന്ന് പുറത്താക്കപ്പെട്ടതുകൊണ്ട് 5000മെന്ന കൈനീട്ടം നേടാനുള്ള യോഗ്യതക്ക് താരം അര‍ർഹനായെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
ക്വീൻ എന്ന സിനിമയിലൂടെ കേരളത്തിൽ തരംഗമായി മാറിയ നടനാണ് ധ്രുവ്, മാമാങ്കമെന്ന ചിത്രത്തിനായി ഏറെ മുന്നൊരുക്കങ്ങൾ നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു, എന്നാൽ പിന്നീട് അറിയിപ്പൊന്നും കൂടാതെ താരത്തെ മാമാങ്കത്തിൽ നിന്നും പുറത്താക്കിയെന്ന വാർത്തയാണ് ജനങ്ങൾ കേട്ടത്. തനിക്ക് ഇതിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും ധ്രുവ് മികച്ച നടനാണെന്നും സംവിധായകൻ തന്നെ വ്യക്തമാക്കിയത് വിവാദമായി തീർന്നിരുന്നു.
മാമാങ്കത്തിൽ  നിന്ന് ധ്രുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മ സംഘടനയിൽ ധ്രുവിന് അംഗത്വമില്ലെന്നായിരുന്നു ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; #സ്തുത്യർഹമായ_പ്രവർത്തനങ്ങളെ മാനിച്ച്” മാസം തോറും #5000 രൂപ #കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു.
#ഇവിടിങ്ങനാണ്_ഭായ്…