Categories
Film News

25 വർഷങ്ങൾ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും അംഗീകരിക്കപ്പെടുന്നതിപ്പോൾ; പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ ഷാജു ശ്രീധ

മലയാള സിനിമയിൽ വ്യത്യസ്തമായ  ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഷാജു ശ്രീധർ.  ആദിക്ക് ശേഷം പ്രണവ് മോഹൻ ലാൽ നായകനായെത്തുന്ന ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മികച്ച ആവസരമാണ് ഷാജു ശ്രീധറിനെ തേടി എത്തിയിരിക്കുന്നത്.
പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മികച്ച അവസരമാണ് ഷാജുവിന് ലഭിച്ചിരിക്കുന്നത്.
ഏകദേശം 25 വർഷത്തോളം സിനിമാ മഖലയിൽ പ്രവർത്തിക്കുന്ന ഷാജുവിനിത് അഭിമാനത്തിന്റെ നിമി്ഷമാണ്, ഇത്ര വർഷങ്ങൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നിട്ടും കാര്യമായ അവസരങ്ങൾലഭിച്ചില്ലെന്ന നിരാശയും ഷാജുവിന്റെ വാക്കുകളിൽ നിന്ന്  വായിച്ചെടുക്കാം.
25 വർഷത്തെ അഭിനയ ജീവിതത്തിൽ തനിക്ക് ലഭിച്ച  അംഗീകാരമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഥാപാത്രമെന്നും താരം വ്യക്തമാക്കി. അരുൺ ഗോപിക്കും നന്ദിയും അതോടൊപ്പം പ്രണവിനൊപ്പമുള്ള ഒരു ചിത്രവും ഷാജു ഫേസ് ബുക്കിൽ പങ്കുവച്ചു. ഒപ്പമൊരു കുറിപ്പും.
ഷാജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
സിനിമാ മോഹങ്ങൾ പൂർത്തീകരിക്കാനാവാത്ത 25 വർഷത്തെ സിനിമ ജീവിതത്തിൽ എനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരം ഈ കഥാപാത്രം.
നന്ദി..
Arun Gopy
21th നൂറ്റാണ്ടിലെ എന്റെ പ്രിയ സുഹൃത്തുകൾക്കും മനസ്സ് നിറഞ്ഞ സ്നേഹം.