Categories
Film News

ഷബാഷ് മിഥു : ഇന്ത്യന്‍ ക്രിക്കറ്റര്‍ മിഥാലി രാജ് ബയോപിക് ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

ബോളിവുഡിന് ബയോപികുകളോടുള്ള ഇഷ്ടം തുടരുകയാണ്. മിഥാലി രാജ്, ഇന്ത്യയെ പ്രതീനിധീകരിച്ച വുമണ്‍ ക്രിക്കറ്റര്‍ ആണ് അടുത്ത ബയോപിക്. തപ്‌സി പന്നു മിഥാലിയായെത്തുന്ന സിനിമയുടെ പേര് ഷബാഷ് മിഥു എന്നാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുന്നു. രാഹുല്‍ ധൊലാകിയ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ പ്രിയ എവന്‍ ഒരുക്കിയിരിക്കുന്നു. തപ്‌സി ഇപ്പോള്‍ ക്രിക്കറ്റ് പരിശീലനത്തിലാണ്.

മിഥാലി രാജ് , ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 20വര്‍ഷത്തെ അനുഭവമുണ്ട്. മിഥാലി നിരവധി റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്. വലിയ റണ്‍ സ്‌കോറര്‍, WODI 6000 റണ്‍ തികച്ച കളിക്കാരി എന്നിങ്ങനെ. 200ഒഡിഐ കളിച്ചിട്ടുള്ള ഏക വുമണ്‍ ക്രിക്കറ്റര്‍ കൂടിയാണിവര്‍.

ഷബാഷ് മിഥു ഫെബ്രുവരി 5 2021ല്‍ റിലീസ് ചെയ്യും.