Categories
Film News

എസ്ജി 251 : സുരേഷ് ​ഗോപിയുടെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

സുരേഷ്​ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സ്പെഷൽ സമ്മാനമായി അദ്ദേഹത്തിന്റെ പുതിയ സിനിമ എസ്ജി 251 ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. സുരേഷ് ​ഗോപി സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ജീം ബൂ ബാ ഫെയിം രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ നവാ​ഗതനായ സമീൻ സലീമിന്റേതാണ്.

പോസ്റ്റർ റിലീസ് ചെയ്ത് കൊണ്ട് സംവിധായകൻ രാഹുൽ കുറിച്ചിരിക്കുന്നത്., എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പുതിയ സിനിമയ്ക്കും പ്രാർത്ഥനകൾ പ്രതീക്ഷിക്കുന്നുവെന്നാണ്.

സുരേഷ് ​ഗോപി സിനിമയിൽ രണ്ട് ലുക്കിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ട് കാലഘട്ടത്തിലെ കഥയാണ് സിനിമ പറയുന്നത്. എഥറൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന സിനിമ വിതരണത്തിനെത്തിക്കുന്നത് ആ​ഗസ്റ്റ് സിനിമാസ് ആണ്. കൂടുതൽ വിവരങ്ങൾ പുറത്തിറങ്ങാനിരിക്കുന്നതെ ഉള്ളൂ.

സുരേഷ് ​ഗോപിയുടെ രഞ്ജിപണിക്കരുടെ മകൻ സംവിധാനം ചെയ്ത കാവൽ, ഒറ്റക്കൊമ്പൻ തുടങ്ങിയവയാണ് വരാനിരിക്കുന്നത്.