Categories
Film News

ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസിനൊരുങ്ങി 7 ഇന്ത്യന്‍ സിനിമകള്‍

കോവിഡ് 19 വ്യാപനം ഏറെ ബാധിച്ചിരിക്കുന്ന മേഖലകളില്‍ ഒന്നാണ് സിനിമാവ്യവസായം എന്ന് പറയാതെ വയ്യ. രാജ്യത്തെ എല്ലാ തിയേറ്ററുകളും അടുഞ്ഞുകിടക്കുകയാണ്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണ് ഇത്തരമൊരവസ്ഥയില്‍ നേട്ടമുണ്ടാക്കുന്നത്. അടുത്ത കുറച്ചുമാസങ്ങളില്‍ കൂടി തിയേറ്റര്‍ റിലീസ് സാധ്യമാകാത്ത സാഹചര്യമായതിനാല്‍ തന്നെ പല സിനിമകള്‍ നേരിട്ട സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങുകയാണ്.

ആമസോണ്‍ പ്രൈം ഇതിനോടകം തന്നെ ഏഴ് ഇന്ത്യന്‍ സിനിമകളുടെ സ്ട്രീമിംഗ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നു. ബോളിവുഡില്‍ നിന്നും ഗുലാബോ സിതാബോ, ശകുന്തള ദേവി: ഹ്യൂമണ്‍ കമ്പ്യൂട്ടര്‍, എന്നിവ ഉടന്‍ എത്തും. തമിഴില്‍ ജ്യോതികയുടെ പൊന്‍മകള്‍ വന്താല്‍, കീര്‍ത്തി സുരേഷ് ചിത്രം പെന്‍ഗ്വിന്‍ എന്നിവയാണ്. കന്നഡ ചിത്രങ്ങളായ ലോ, ഫ്രെഞ്ച് ബിരിയാണി, മലയാളസിനിമ സൂഫിയും സുജാതയും എന്നിവയാണ് മറ്റു സിനിമകള്‍.

പൊന്‍മകള്‍ വന്താല്‍ മെയ് 29നെത്തും. അമിതാഭ് ബച്ചന്‍ ആയുഷ്മാന്‍ ഖുറാന ചിത്രം ഖുലാബോ സിതാബോ , ഏഴ് ചിത്രങ്ങളിലെ ഏറ്റവും വലിയ സിനിമ ജൂണ്‍ 12നാണെത്തുക. പെന്‍ഗ്വിന്‍ തമിഴിലും തെലുഗിലുമായി ജൂണ്‍ 19ന് റിലീസ് ചെയ്യും. ലോ ജൂണ്‍ 26നും ഫ്രെഞ്ച് ബിരിയാണി ജൂണ്‍ 24നും റിലീസ് ചെയ്യും. ശകുന്തളാദേവി, സൂഫിയും സുജാതയും റിലീസ് തീയ്യതികള്‍ അറിയിച്ചിട്ടില്ല.