Categories
Film News

സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു

സിബിഐ സീരീസിന്റെ അഞ്ചാം ഭാഗമെത്തുന്നുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ട് നാളേറെയായി. മമ്മൂട്ടി അവസാനം തന്റെ ഡേറ്റ് നല്‍കിയതിനു പിന്നിലായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങുകയാണ്. സംവിധായകന്‍ കെ മധു, തിരക്കഥാക്കൃത്ത് എസ് എന്‍ സ്വാമി, മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്നുള്ള ഒരു ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മുഴുവന്‍ താരങ്ങളേയും അണിയറക്കാരേയും പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിബിഐ സീരീസ് മലയാളം സിനിമാവ്യവസായരംഗത്ത് ഏറെ പോപുലര്‍ ആയതാണ്. പ്രധാനകഥാപാത്രം സേതുരാമയ്യര്‍ തന്റെ കേസുകള്‍ ബുദ്ധിപരമായി തെളിയിക്കുന്നതാണ് . മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണിത്. നാല് ഭാഗങ്ങളും കെ മധു, എസ് എന്‍ സ്വാമി കൂട്ടുകെട്ടാണൊരുക്കിയത്.

കഴിഞ്ഞ വര്‍ഷം എസ് എന്‍ സ്വാമി സിബിഐ സീരീസിന്റെ അഞ്ചാംഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും മികച്ച ത്രില്ലറായിരിക്കും പുതിയ ഭാഗമെന്നാണ് അദ്ദേഹം അറിയിച്ചത്.

ബിലാല്‍ ചിത്രീകരണത്തിനു മുമ്പായി ഒരു ഇടവേള എടുത്തിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. വണ്‍ ആണ് താരത്തിന്റെ അടുത്ത റിലീസ്, പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമ സന്തോഷ് വിശ്വനാഥ് ഒരുക്കുന്നു. ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയുന്നത്.