നടി സേതു ലക്ഷ്മി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തന്റെ മകന് ഗുരുതരമായ വൃക്ക രോഗമാണെന്നും ഉടനടി വൃക്ക മാറ്റി വയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും വെളിപ്പെടുത്തി രംഗത്തെത്തിയത്.
വളരെ വേഗമാണ് സേതുലക്ഷ്മി അമ്മയുടെ അപേക്ഷ ജനങ്ങളേറ്റെടുത്തത്, എന്നാൽ ഇതിനിടയിൽ നടി പൊന്നമ്മ ബാബു വൃക്ക ദാനം ചെയ്യാൻ സന്നദ്ധയാണെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ പൊന്നമ്മ ബാബുവിന് വൃക്ക ദാനം നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി അറിയിക്കുകയായിരുന്നു.
എന്നാൽ ഒരു സിനിമാ നടി തങ്ങളെ സഹായിക്കാനുണ്ടെന്ന ധാരണയിൽ ജനങ്ങൾ സഹായം തരുന്നത് നിർത്തിയെന്നും വേദനയോടെ സേതു ലക്ഷ്മി അമ്മ പറയുന്നു.
ഒരുപാടി പേർ വൃക്ക ദാനത്തിന് സഞ്ജരായി മുന്നോട്ട് വരികയും തങ്ങളോട് പറയുകയും ചെയ്തിരുന്നുവെന്ന് സേതുലക്ഷ്മി പറയുന്നു ,എന്നാൽ പൊന്നമ്മ ബാബു സിനിമാ താരമായതിനാൽ വളരെ വേഗം പ്രശസ്തി നേടുകയായിരുന്നെന്നും അവർ വ്യക്തമാക്കി.
മകന് ഇതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ നിലക്കുകയും ജീവിതം വീണ്ടും ചോദ്യ ചിഹ്നമാകുകയും ചെയ്തതായി സേതുലക്ഷ്മി പറയുന്നു , ഒപ്പം മകന്റെ ചികിത്സക്കും കുടുംബ ചിലവുകൾക്കും ബുദ്ധിമുട്ടുന്ന കാര്യവും വ്യക്തമാക്കി.