Categories
Film News

ഡാർക്ക് ത്രില്ലർ സിനിമ ഉടുമ്പിൽ സെന്തിൽ കൃഷ്ണ നായകനാകുന്നു

സംവിധായകൻ കണ്ണൻ താമരക്കുളം, ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നിവ ഒരുക്കിയ, ഉടുമ്പ് എന്ന് പേരിട്ടിരിക്കുന്ന സിനിമയൊരുക്കുന്നു.

സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 10ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. സെന്തിൽ കൃഷ്ണ നായകനായെത്തുന്ന സിനിമയിൽ അലൻസിയർ, ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി എന്നിവരുമെത്തുന്നു. പുതുമുഖതാരം ആഞ്ജലീന നായികയാകുന്നു. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം.