കഴിഞ്ഞ ദിവസം ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം പൂജ ചടങ്ങുകളോടെ തുടക്കമായി. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനന് ആണ്. ആക്ഷന്‍ ചിത്രമാണിത്, റൗണ്ട് ജയന് എന്ന മാസ് അവതാരമായാണ് സിനിമയില്‍ ജയസൂര്യ എത്തുന്നത്. ഈ ചിത്രത്തിലൂടെ സംഗീതസംവിധായകന് രതീഷ് വേഗ തിരക്കഥാരചനയിലേക്ക് എത്തുന്നു. സംഗീതമൊരുക്കുന്നതും രതീഷ് വേഗ തന്നെയാണ്.
തൃശ്ശൂര്‍ പൂരത്തില്‍ പ്രധാനവേഷത്തിലേക്ക് സെന്തില്‍ കൃഷ്ണയുമെത്തുന്നു. കലാഭവന്‍ മണിയുടെ ബയോപിക് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ സെന്തിലിന്റെ പ്രകടനം ഏറെ സ്വീകാര്യമായിരുന്നു. തുടര്‍ന്ന നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. ആഷിഖ് അബു ചിത്രം വൈറസ്, സെന്തില്‍ മന്ത്രിയായെത്തി. ജയറാമിന്റെ മാര്‍ക്കോണി മത്തായിയിലും പ്രധാനവേഷം ചെയ്തു.
തൃശ്ശൂര്‍ പൂരത്തില്‍ സെന്തില്‍ ജയസൂര്യയുടെ വില്ലനായാണെത്തുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ഉത്സവത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ആര് ഡി രാജശേഖര്‍ ക്യാമറ ചെയ്യുന്ന ചിത്രത്തിന് എഡിറ്റിംഗ് ദീപു ജോസഫ് ആണ്. 30ദിവസം ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒക്ടോബറില്‍ റിലീസ് ചെയ്യാനും.