Categories
Film News teaser

ദിലീപ് ചിത്രം ശുഭരാത്രി പുതിയ ടീസര്‍

ദിലീപ് നായകനാകുന്ന ശുഭരാത്രിയിലെ രണ്ടാമത്തെ ടീസറെത്തി. വ്യാസന്‍ കെപി എഴുതി സംവിധാനം ചെയ്യുന്ന ശുഭരാത്രി ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും സിനിമയില്‍ പ്രധാന കഥാപാത്രമാവുന്നു. രണ്ട് വ്യക്തികളുടെ ജീവിതമാണ് സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന-മുഹമ്മദ് (സിദ്ദീഖ്), കൃഷ്ണന്‍ (ദിലീപ്), ഇരുവരും ഒരു പ്രത്യേക അവസരത്തില്‍ കണ്ടുമുട്ടുകയാണ്.

ശുഭരാത്രിയില്‍ സഹതാരങ്ങളായി അനു സിതാര, ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, കെപിഎസി ലളിത, തെസ്‌നിഖാന്‍ എന്നിവരുമെത്തുന്നു.

അണിയറയില്‍ ആല്‍ബി സിനിമാറ്റോഗ്രാഫര്‍, ബിജിപാല്‍ സംഗീതം, ഹേമന്ത് ഹര്‍ഷന്‍ എഡിറ്റര്‍, രംഗനാഥ് രവി സൗണ്ട് ഡിസൈന്‍ എന്നിവരുമുണ്ട്. ആഭാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു സിനിമ നിര്‍മ്മിക്കുന്നു. അടുത്ത മാസം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.